Breaking
Fri. Sep 11th, 2026

തൊഴിലാളി കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടം ശക്തമാക്കും;അഡ്വ.എം.റഹമത്തുള്ള എം.എൽഎ

കൽപ്പറ്റ
തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വീണ്ടെടുക്കാനുമുള്ളപോരാട്ടം ശക്തമാക്കും എന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റും എം എൽ എ യുമായ അഡ്വ എം റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
കോർപ്പറേറ്റ് ഭീമൻ മാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പുതിയ ലേബർ കോഡുകൾ കൊണ്ട് വന്നതിനെതിരെ എസ് ടിയു ശക്തമായ സമരം ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തൊഴിലാളി വിരുദ്ധ നിയമങ്ങളെല്ലാം പിൻവലിക്കുന്നത് വരെ സമരവുമായി എസ് ടിയു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഫെഡറേഷനുകൾ ഹാരാർപ്പണം ചെയ്തു.
ജില്ലാ സംയുക്ത കൺവെൻഷൻ എസ് ടിയു സംസ്ഥാന ജനറൽസെക്രട്ടറി കെ പി.മുഹമ്മദ് അഷ്റഫ് ഉൽഘാടനം ചെയ്തു.
പി വി.കുഞ്ഞുമുഹമ്മദ് ( എസ് ടിയു സംസ്ഥാന സെക്രട്ടറി) ; പാറക്ക മമ്മൂട്ടി (കെ കെടിഎഫ് സംസ്ഥാന പ്രസിഡന്റ്) ; സി.കുഞ്ഞബ്ദുള്ള(, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി) ; എസ് ടിയു ജില്ലാ ഭാരവാഹികളായ സി.മുഹമ്മദ് ഇസ്മായിൽ; തൈതൊടി ഇബ്രാഹിം ; അബു ഗൂഡലായ്; സി. ഫൗസി ; എം.അലി; ഇ.അബ്ദുറഹിമാൻ; എ.കെ.റഫീഖ് ; സി.അലവിക്കുട്ടി; റജീഷ്അലി; നാസർ പട്ടത്ത്; ഇ.ബഷീർ ; വിവിധ ഫെഡറേഷന്റെ ഭാരവാഹികളായ റഹമത്ത് ഗഫൂർ; കെ ടി.കുഞ്ഞബ്ദുള്ള ; അലവി വടക്കേതിൽ; റഷീദ് ആറുവാൾ; റംല കട്ടയാട് ; പാറക്കൽ മുഹമ്മദ്; ബഷീർ വി.എ; അസീസ് കൊരുവിൽ; അസീസ് കാരക്കാടൻ; ശരീഫ ടീച്ചർ; അയമു പാറക്കൽ; മുഹമ്മദ് കുടുക്കൻ; ആയിഷ കാളിയാർ; ഹംസ തോട്ടുങ്കൽ; സുബൈർ കെ ടി; അസൈനാർ പി; കെ ടി ഹംസ; സയ്യിദ് കാസീം ഹാജി! കെ ഉമ്മർ; റസാഖ് നുച്ചിയൻ; കുഞ്ഞിമുഹമ്മദ് സദ്ദാം; മമ്മൂട്ടി കോട്ടക്കാരൻ ; ഷുക്കൂർ പഞ്ചാര; ടി ഖാലീദ്; ജാസ്മിൻ സി; അബ്ദുൾ ഗഫൂർ ഇ; സാബിറ കുമ്മാട്ടി; ഇബ്രാഹിം കാളിയാർ; കെ മൂസ്സ പനമരം; എം.പി.ബാപ്പു! മജീദ് എടവനച്ചാൽ! മുനീർ സി; റുഖിയ സി.കെ; ഷിഫാനത്ത് എം; ടി. യൂസഫ് ; കെ യു സുലൈമാൻ; കെ ടി യൂസഫ് ; മുനവിർ അഞ്ചുകുന്ന്; പി ടിം. ഷരീഫ്! പി കെ മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *