Breaking
Mon. Jul 27th, 2026

വെങ്ങപ്പള്ളിയിൽ ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം നടത്തി

വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു.

കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരൻ ആൻഷൈൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് ആഷിർ കെ. അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ആൽഫിൻ അമ്പാറയിൽ സ്വാഗതം ആശംസിച്ചു.

വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ മാഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ഭരത്കുമാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വെങ്ങപ്പള്ളി ഡിവിഷൻ അംഗം അഞ്ജലി നാരായണൻകുട്ടി, വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ. കെ., വാർഡ് അംഗങ്ങളായ സലിം ബാവ, വിനീഷ് കെ., മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, സലീം മാഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ. ടി. നന്ദി രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *