Breaking
Sat. Sep 12th, 2026

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

പുല്‍പ്പള്ളി: രാജ്യത്ത് നീറ്റ്,സിബിഎസ് സി പരീക്ഷാ ക്രമക്കേടുകളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ അതിനെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യുവതയും നടത്തിയ ഐതിഹാസിക പ്രതിഷേധത്തിന്റെ ഫലമായി ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷത വഹിച്ചു.

ടി എസ് ദിലീപ് കുമാര്‍ എന്‍ യു ഉലഹന്നാന്‍ , ശശിധരന്‍ മാസ്റ്റര്‍, ജോളി നരി തൂക്കിയില്‍, ജോമറ്റ് സെബാസ്റ്റ്യന്‍, വര്‍ക്കി പാലക്കാട്ട്, മണി ഇല്യമ്പത്ത്, സിജു പൗലോസ്, മാത്യു ഉണ്ടശാംപറമ്പില്‍, സിജോ കൊട്ടുകപള്ളി, ജോര്‍ജ് കൊല്ലിയില്‍, കെ ജെ ജയ്‌സണ്‍ ,ഗീത കുഞ്ഞികൃഷ്ണന്‍, വിനോദ് കാഞ്ഞക്കാരന്‍, ഷിനി ജോര്‍ജ് , ഓമന ഗോവിന്ദന്‍ വിശാഖ് , ടിപി മര്‍ക്കോസ് ,പി ജെ കുട്ടിച്ചന്‍, വില്‍സണ്‍ വേളമ്പ ത്തോട്ടത്തില്‍ , ബാബു ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു
ഫോട്ടോ: പുല്‍പള്ളിയില്‍ നടന്ന ആഹ്ലാദ പ്രകടനം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *