Breaking
Sat. Sep 12th, 2026

എസ്.കെ.എം.ജെ സ്കൂളിൽ ‘കൗമാരപ്രായവും ആർത്തവ ശുചിത്വവും’ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : റോട്ടറി ക്ലബ് കൽപ്പറ്റയുടെയും ‘മൈ സിറ്റി ഹെൽത്തി സിറ്റി’ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി “കൗമാരപ്രായവും ആർത്തവ ശുചിത്വവും” (Puberty and Menstrual Hygiene) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കല്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വെച്ചായിരുന്നു പരിപാടി.മേപ്പാടി ഡി.എം.എം.സി.യിലെ (DMMC) അസോസിയേറ്റ് പ്രൊഫസറായ ഡോ. പ്രിയ എസ്. രാജു ക്ലാസ്സിന് നേതൃത്വം നൽകി. പെൺകുട്ടികളിൽ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ആർത്തവകാലത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായി സംസാരിച്ചു.skmj high school senior assistant leena teacher , റോട്ടറി ക്ലബ് പ്രസിഡന്റ് സാജൻ പി.എസ്., സെക്രട്ടറി വിഷ്ണുമാധവദാസ്, ജി.ജി.ആർ. എം.എസ്.പി. മനോജ്, അസിസ്റ്റന്റ് ഗവർണർ ജോസ് മാത്യു, സൂരജിത് രാധാകൃഷ്ണൻ, പാർവ്വതി വിഷ്ണുദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഏറെ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ പരമാവധി പങ്കാളിത്തം ഉണ്ടായിരുന്നു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *