ചുണ്ടേൽ: വൈത്തിരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ പരിധിയിലുള്ള എല്ലാ സ്ക്കൂളുകളിലും കുട്ടികൾക്കായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ ചുണ്ടേൽ ആർ.സി എൽ.പി സ്ക്കൂളിൽ വെച്ച് കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ, മൊബൈൽ ഫോണിൻ്റെ ദുരുപയോഗം, Good Touch & Bad Touch എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ മുരളി സർ ക്ലാസിന് നേതൃത്വം വഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി റെസീന, കമ്മ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ ശ്രീമതി കരോളിൻ, ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ, റോസ് മേരി ടീച്ചർ എന്നിവർ സംസാരിച്ചു.
