Breaking
Fri. Jul 24th, 2026

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

നീറ്റ്- യുജി പരീക്ഷ വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജൻസിയിൽ നിന്ന് വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പൂർണമായ അഴിച്ചുപണിയ്ക്കാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരുങ്ങുന്നത്. മുൻകാലങ്ങളിലേത് പോലെ ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴുള്ള ബാഹ്യഇടപെടൽ ഒഴിവാക്കി പൂർണമായും ഇന്ത്യയ്ക്കുള്ളിൽ വെച്ച് തന്നെ ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ക്രമീകരണങ്ങൾ കൂടി ഒരുക്കികൊണ്ടുള്ള പരിഷ്കാരങ്ങളിലേക്ക് കൂടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി കടന്നിരിക്കുകയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *