പനമരം: എറണാകുളത്ത് നടന്ന സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ജില്ലാ ടീമംഗങ്ങളായ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആൽവിൻ ആർ., മുഹമ്മദ് ഡാനിഷ് എന്നിവരെ സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവ’ വേദിയിൽ ആദരിച്ചു.
മാനന്തവാടി എം.എൽ.എ. ശ്രീമതി ഉഷ വിജയൻ കായികപ്രതിഭകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം, വാർഡ് മെമ്പർ ഷാജഹാൻ കോവ, സ്കൂൾ അധികൃതർ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സീനിയർ നെറ്റ്ബോൾ: സംസ്ഥാന തലത്തിൽ തിളങ്ങിയ വിദ്യാർത്ഥികൾക്ക് ആദരം
