യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.
”യുവാക്കളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണന. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിലൂടെ കർശന നടപടി സ്വീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പേപ്പർ ചോർച്ച കാരണം യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറും”- അമിത് ഷാ എക്‌സിൽ കുറിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് മോദി എക്സിൽ കുറിച്ചു.
