കല്‍പ്പറ്റ: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റ എം.സി.എഫ് അമല്‍ പവന്‍ ഹോം കെയര്‍ ആദരിച്ചു. അമല്‍ പവന്‍ ഹോം കെയറിലെ പഠിതാക്കളായ വിജയികള്‍ക്ക് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഹംസ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ ഡോ.കെ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. എം മുഹമ്മദ് മാസ്റ്റര്‍, സിദ്ദീഖ് കല്‍പ്പറ്റ, ഷബീര്‍ എന്‍.കെ, ഇ.മുസ്തഫ, അബ്ദുല്‍ ബാരി മാസ്റ്റര്‍, അല്‍ത്താഫ്.പി, അബ്ദുള്‍ അസീസ്‌സി.കെ, ഉമ്മര്‍ സി.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ആദരിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ഷിതാക്കളുടെ കുടുംബ സംഗമത്തില്‍ അബൂബക്കര്‍ ഹാഷിമി ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
