Breaking
Fri. Sep 4th, 2026

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി.

അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.

പ്രതി മാനസാന്തരപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് കോടതിക്ക് ലഭിച്ച റിപ്പോര്‍ട്ട്. കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാണ്. കൊലപാതകം പ്രതി തുടര്‍ച്ചയായി ന്യായീകരിക്കുന്നുവെന്ന് കോടതി വിലയിരുത്തി. പ്രതി പറഞ്ഞ ഒരു കാര്യം മാത്രമാണ് യഥാര്‍ത്ഥമായി തോന്നിയത്. ജയിലില്‍ ജോലി ചെയ്തു സുധാകരന്റെ മക്കള്‍ക്ക് പണം നല്‍കണമെന്നുള്ളത്. പ്രതി മാനസിക സമ്മര്‍ദ്ദം ഉള്ളതിനാല്‍ സ്വയം അവസാനിക്കാനാണ് വീട്ടില്‍ നിന് കണ്ടെത്തിയ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം തെളിഞ്ഞില്ല. ആത്മഹത്യശ്രമ തിയറിക്ക് തെളിവില്ല. കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങള്‍ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്നു.

ഇരകളുടെ ഭാഗത്തു നിന്നു പ്രകോപനം ഉണ്ടായിട്ടില്ല. എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധര്‍ക്കും ഭൂതകാലവുമുണ്ട്. മാനസാന്തര പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്. സമൂഹത്തിനു പ്രതി പ്രശ്‌നക്കാരന്‍ ആണെങ്കില്‍ വധ ശിക്ഷ നല്‍കാമെന്നു വിവിധ ഹൈക്കോടതി വിധികള്‍ ഉണ്ട് – കോടതി വ്യക്തമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *