Breaking
Fri. Jul 17th, 2026

‘റീബൂട്ട്’ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

കണിയാമ്പറ്റ: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റി, പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാവല്‍ പദ്ധതിയുടെയും എക്‌സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘റീബൂട്ട്’ എന്ന പേരില്‍ സെമിനാര്‍ നടത്തിയത്.തെറ്റായ ശീലങ്ങളും സ്‌ട്രെസ്സും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി,ജീവിതവും പഠനവും പുതിയ ഊര്‍ജ്ജത്തോടെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും സാധിക്കണമെന്ന് സെമിനാര്‍ നയിച്ച എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം ആഹ്വാനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ ജീവിത വിജയത്തിനായി പുതിയൊരു തുടക്കമാവും ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.ആര്‍.അജേഷ്അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാവല്‍ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ മരിയ ബാബു പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിച്ചു.

ചടങ്ങില്‍ അധ്യാപകനായ മുഹമ്മദ് ഇജാസ് സ്വാഗതവും കെ.എം.അപര്‍ണ്ണ ദാസ് നന്ദിയും രേഖപ്പെടുത്തി.സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.എം.അജീഷ്,

വി.പി.ഷംന,പി.കെ.സുജാത, പി.കെ.ജിനി,സ്‌കൂള്‍ കൗണ്‍സിലര്‍ പി.കെ. ഗ്രീഷ്മ,എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡര്‍മാരായ അനന്യ ദിപീഷ്,ജഷ്മിന്‍ ഷിഹാദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാര്‍ ഏറെ ശ്രദ്ധേയമായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *