Breaking
Tue. Jul 14th, 2026

അന്തര്‍ദേശീയ ആദിവാസി ദിനാചരണം : സംഘാടക സമിതി രൂപീകരിച്ചു

ബത്തേരി: 2026 ലെ അന്തര്‍ദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും വയനാട് ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2026 ആഗസ്റ്റ് 7,8 തിയതികളിലായി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ജില്ലാ തലത്തില്‍ വിവിധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതി രക്ഷാധികാരിയായി സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണനെയും, ചെയര്‍പേഴ്‌സണായി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദറിനെയും, കണ്‍വീനറായി ബിജു കാക്കത്തോടിനെയും ട്രഷററായി അനീഷ് ബാബുവിനെയും തിരഞ്ഞെടുത്തു. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങി 54 പേര് യോഗത്തില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *