സുൽത്താൻ ബത്തേരി : 2026 ലെ അന്തർദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2026 ആഗസ്റ്റ് 7,8 തിയതികളിലായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ജില്ലാ തലത്തിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി രക്ഷാധികാരിയായി സുൽത്താൻ ബത്തേരി എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണനെയും, ചെയർപേഴ്സണായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൾ ഖാദറിനെയും, കൺവീനറായി ശ്രീ ബിജു കാക്കത്തോടിനെയും ട്രഷററായി ശ്രീ അനീഷ് ബാബുവിനെയും തിരഞ്ഞെടുത്തു. പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ബത്തേരി മുനിസിപ്പൽ കൗൺസിലർമാർ, വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ തുടങ്ങി 54 പേര് യോഗത്തിൽ പങ്കെടുത്തു.
