Breaking
Sun. Jul 12th, 2026

പശ്ചിമേഷ്യ വീണ്ടും കലുഷിതം; അനുവാദമില്ലാതെ കടന്നെന്ന് പറഞ്ഞ് ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍


പശ്ചിമേഷ്യ വീണ്ടും കലുഷിതം. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. അനുവാദമില്ലാതെ കടന്നെന്ന് ചൂണ്ടിക്കാട്ടി ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ചു. 

ബഹ്‌റൈനിലും യുഎഇയിലും ഖത്തറിലും ഇറാന്‍ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്ന് ഐആര്‍ജിസി കനത്ത മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ച നിലയിലാണ്. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.

ആയത്തുല്ല അലി ഖമനയിയുടെ രക്തത്തിന് പ്രതികാരം വീട്ടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി പ്രതികരിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.

ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക ആക്രമണം പുനരാരംഭിച്ചിരുന്നു. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്‌ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *