Breaking
Sun. Jul 12th, 2026

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും,SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി. 11/07/26 ന് ശനിയാഴ്ച 3 30 pm.ന് കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മക്കൾക്കുള്ള മെമെൻ്റൊ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. SSLC +2 വിദ്യാർത്ഥികൾക്കുളള മെമൊൻ്റൊകൾ ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ ചേർന്ന് നൽകി. അനുമോദനയോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് മുഖ്യപ്രഭാഷണം നടത്തി… ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്‌മാൻ ആശംസകൾ നേർന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി രഞ്ജിത് കെ, അജിത് പിവി, അബ്ദുൽ ഹാരിസ് ടി, ഷാജി കല്ലടാസ്, അബ്‌ദുറഹിമാൻ തനിമ , ഷൈജൽ സിഎച്ച്, സതീശൻ പൂജാരി, പ്രാണിയത്ത് അബ്‌ദുറഹിമാൻ, KKS നായർ, ബേബി പാറ്റാനി, സണ്ണി ചെറുതോട്ടം ബഷീർ ലുലു, വനിതാ വിംഗ് സൗദ, സുപ്രിയ, അമ്പിളി, സരോജിനി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *