Breaking
Sat. Jul 11th, 2026

സ്‌ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍


യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. 

മെറ്റ ഫേസ്ബുക്കിനെതിരെയും ഇന്‍സ്റ്റഗ്രാമിനെതിരെയും പിഴ ചുമത്താനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്നത്തെ കാലത്ത് എല്ലാ മനുഷ്യരും പ്രായഭേദമന്യേ ഉപയോഗിക്കുന്ന ആപ്പുകളാണ് ഫേസ്ബുക്കും ഇന്‍സ്റ്റയും. ഈ ആപ്പുകളുടെ എറ്റവും വലിയ പ്രത്യേകതയെന്നത് അനന്തമായ സ്‌ക്രോള്‍ രീതി, ഓട്ടോപ്ലെയിങ് വീഡിയോകള്‍,റീല്‍സ്റ്റോറി എന്നിവയൊക്കെയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ യുവാക്കളില്‍ ആപ്പുകള്‍ അമിതമായി ഉപയോഗിക്കുനുള്ള ആസക്തി ഉണ്ടാക്കുന്നു.

കൗമാരക്കാരുടെ ജീവിതം യാന്ത്രികമാകുന്നു എന്ന ഗുരുതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആപ്പുകള്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയെന്ന അവകാശ വാദവുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *