Breaking
Fri. Jul 10th, 2026

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി


കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വിവാദ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ നവ്യവസായ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ മാപ്പ് അപേക്ഷ ഹൈകോടതി തള്ളി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ആദ്യ ഉത്തരവില്‍ വീഴ്ച്ച സംഭവിച്ചു. കോടതിയെ അവഹേളിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല. തെറ്റ് തിരുത്തി പുതിയ ഉത്തരവ് ഇറക്കിയെന്നും മാപ്പ് അപേക്ഷിക്കുന്നതായും കെ ബിജു സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇതാണോ നിരുപധിക മാപ്പ് അപേക്ഷ എന്ന് ചോദിച്ച കോടതി സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി. തെറ്റുകള്‍ തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കെ ബിജു വീഴ്ച്ച സമ്മതിച്ചെങ്കിലും കോടതി ഇന്നും വിമര്‍ശനം തുടര്‍ന്നു.

കോടതിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയാല്‍ ഒരു സര്‍ക്കാരിനും സംരംക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥര്‍ ജനങ്ങളെയാണ് സേവിക്കേണ്ടത്. ഉത്തരവ് ഇറക്കുമ്പോള്‍ അക്കാര്യം ശ്രദ്ധയില്‍ വേണം. ഭീരുക്കള്‍ പലതവണ മരിക്കും ധീരന് മരണം ഒറ്റതവണ മാത്രമാണെന്ന് നെപ്പോളിയന്‍ ബോണപ്പാട്ടിനെ ഉദ്ധരിച്ച ജസ്റ്റിസ് എ ബധറുദ്ധീന്‍ പറഞ്ഞു. കേസ് അടുത്ത ബുധനാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *