Breaking
Sun. Jul 5th, 2026

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി


പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി. ബോര്‍ഡ്
യോഗം ചേര്‍ന്ന് എടുത്ത തീരുമാനം ചെയര്‍മാന്‍ എം ആര്‍ ബൈജു മാറ്റിയതിലാണ് അതൃപ്തി.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ വിവാദത്തില്‍ പിഎസ്സി ചെയര്‍മാന് എതിരെ മറ്റ് അംഗങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ബോര്‍ഡ് യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമാണ് ചെയര്‍മാന്‍ പ്രവര്‍ത്തിച്ചത് സെക്രട്ടറി പോലും അറിഞ്ഞില്ലെന്നും ആരോപണമുണ്ട്.

അതേസമയം, അന്വേഷണം പാലീസ് ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നിയമപദേശം തേടിയിരിക്കുകയാണ്. പിഎസ്‌സിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്നാണ് ആരോപണം. ചെയര്‍മാന്‍ കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍തല അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. നിരവധി പരാതികളാണ് പിഎസ്സിയുമായി ബന്ധപ്പെട്ട് ഇതിനോടകം മുഖ്യമന്ത്രിക്ക് അടക്കം ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പരീക്ഷകളിലും അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *