Breaking
Sat. Jul 4th, 2026

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകി.

കാന്തപുരം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് പങ്കുവെച്ചവർക്കും എതിരെയാണ് പരാതി നൽകിയത്. ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുമാണ് മർക്കസ് കേന്ദ്രം പരാതി നൽകിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *