Breaking
Fri. Jun 26th, 2026

രാസവളം ലഭ്യതയും സബ്‌സിഡിയും ഉറപ്പു വരുത്തണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: രസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി യും ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്
കൽപ്പറ്റ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന കൺവെൻഷൻ എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ന്നുസ്സൈനാർ ഹാജി മുഖ്യ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി അലവി വടക്കേതിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ മുപ്പത്തുവരെ പഞ്ചായത്ത്‌, മുനിസിപ്പൽ തല സ്പെഷ്യൽ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇന്ധന നിയന്ത്രണം കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ എന്നിവർക്ക് സ്വീകരണം നൽകി.
ജില്ലാ ഭാരവാഹികളായ എം. അന്ത്രു ഹാജി, സി. മുഹമ്മദ്‌, കെ.ടി കുഞ്ഞബ്ദുള്ള മണ്ഡലം ഭാരവാഹികളായ എം.പി. മൊയ്‌തീൻ ഹാജി, കളത്തിൽ മമ്മൂട്ടി, കുഞ്ഞിമുഹമ്മദ് പറമ്പിൽ, കാരിയാടാൻകണ്ടി ഇബ്രാഹിം, മൊയ്‌തീൻ കല്ലിടുമ്പൻ, ഖാലിദ് തയ്യിൽ, എം.എം. സിദ്ദീഖ്, ആർ.പി.അസ്‌ലം തങ്ങൾ, ഇബ്രാഹിം പള്ളിയാൽ, മൂസ കോയ ഹാജി മുണ്ടോളി, എം. പോക്കു, എൻ.വി. മൊയ്‌തീൻ കുട്ടി മദനി, നെടുമ്പ്രം പോക്കർ,
കെ. അസീസ്, മുതുവാട്ടിൽ ഹംസ പ്രസംഗിച്ചു.
സെക്രട്ടറി അസീസ് കാരെക്കാടൻ സ്വാഗതാവും ട്രഷറർ പി.കുഞ്ഞുട്ടി നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *