Breaking
Tue. Jun 23rd, 2026

പുതിയ മദ്യനയം മിസൈൽ വേഗത്തിൽ സതീശൻ തീർപ്പാക്കി, ലക്ഷ്യം വലിയ അഴിമതി; BJP ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും: കെ സുരേന്ദ്രൻ

പുതിയ സർക്കാരിൻ്റെ മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടിയെന്ന് ബിജെപി നേതാവ് കെസുരേന്ദ്രൻ . ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി. കൂടുതൽ കൗമാരക്കാരെയും സ്ത്രീകളെയും മദ്യത്തിലേക്ക് എത്തിക്കുന്ന സാമൂഹ്യ പ്രത്യാഘാതം വിളിച്ചു വരുത്തുന്നുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നുവരുന്നു.

മിസൈൽ വേഗത്തിലാണ് ഈ ഫയൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ഉടനെ തീർപ്പാക്കിയത്. വിഷയത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. ഇന്ദിര ഗ്യാരണ്ടിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ചർച്ച വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്തു തീരുമാനിക്കേണ്ടതില്ലെന്ന അടിയന്തര തീരുമാനമെടുത്തത് ദുരൂഹം. പാർട്ടിക്കകത്ത് മുന്നണിയിലോ മന്ത്രിസഭയ്ക്ക് ചർച്ചയില്ലാതെയാണ് മുഖ്യമന്ത്രി രണ്ടു കാര്യങ്ങൾ പ്രഖ്യാപിച്ചത്.

മദ്യനയം,കരിമണൽ ഖനനം. ദൂരഹമായ മംഗലാപുരം യാത്രയും കർണാടകയിലേക്ക് ഇടക്കിടക്കുള്ള യാത്രയും സംശയം ഉയർത്തുന്നു. എക്സൈസ് മന്ത്രിയെ ഇരുട്ടിൽ നിർത്തുന്നു. എക്സൈസ് മന്ത്രി അറിയാതെ എന്തിന് ഇങ്ങനെ ഒരു തീരുമാനം എടുത്തു. മദ്യ നയത്തിൽ വി ഡി സതീശൻ്റേത് യു ടേൺ. മുൻപ് വാചക കസർത്ത് നടത്തിയ വെടി സതീശൻ ആണ് പ്രധാനപ്പെട്ട നയവ്യതിയാനം നടത്തിയിരിക്കുന്നത്. ഇത് ഒരാളും അറിഞ്ഞില്ല എന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വി എം സുധീരന് എന്താണ് പറയാനുള്ളത്. ഹൈക്കമാൻഡിന് എന്താണ് പറയാനുള്ളത്. ബജറ്റിന്റെ രഹസ്യം സൂക്ഷിക്കാനെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി ആരെയാണ് കബളിപ്പിക്കുന്നത്?. മദ്യം നയം മാറ്റിയത് UDF അറിഞ്ഞോ? യുഡിഎഫിനെ വിജയിപ്പിക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് മത സാമുദായിക സംഘടനകളുടെ നിലപാട് എന്ത്?. പിന്നിൽ അഴിമതി.

BJP ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ അനൂപ് ആന്റണി, സാബു ജേക്കബ് തുടങ്ങിയവർക്ക് സാധ്യതയുണ്ടോ എന്ന് ചോദ്യംത്തിന് ഞങ്ങൾ ഇവിടെ ഇരുന്ന് എന്ത് പറയാനാണ് . അതൊക്കെ പ്രധാനമന്ത്രി തലത്തിൽ തീരുമാനിക്കേണ്ടതല്ലേ എന്നും കെ സുരേന്ദ്രൻ മറുപടി നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *