Breaking
Tue. Jun 23rd, 2026

സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ സഹകരണത്തോടെ ജൂൺ 22 ന് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്വിസ് മത്‌സരം നടത്തി . ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നാൽ 12 ൽ അധികം ടീമുകൾ പങ്കെടുത്തു . സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ജോർജ് മാത്യു ഉത്ഘാടനം ചെയ്തു . സെൻ്റ് മേരീസ് കോളേജ് കായിക അദ്ധ്യാപകൻ ഹാരിഷ് കെ.വി സ്വാഗതം പറഞ്ഞു ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. മലനാട് ചാനൽ എക്സികൂട്ടീവ് ഡയറക്ടർ ഫിറോസ് ബാബു മുഖ്യാതിഥിയായി . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, സെൻ്റ് മേരീസ് അദ്ധ്യാപകൻ സുനിൽ ജോൺ , ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സതീഷ് കുമാർ എന്നിവർ സംസാരിച്ചു
മത്സര ഫലം
1 . ഫക്കീമാ ജെബിൻ, ബിശ്വജിത്ത് ദാസ് (കോളേജ് ഓഫ് വെറ്റിനറി ആൻ്റ് ആനിമൽ സയൻസ്
2 കിനാൻ സി, അയാൻ ഹംദാൻ (മാർത്തോമാ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ )
3.തേജസ് ബിജു,ആശ്വാസ് ജോസഫ് ( സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി )

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *