Breaking
Tue. Jun 16th, 2026

വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു

കാപ്പൻകൊല്ലി,:കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ട്.ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.ഈ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി കേന്ദ്രമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ,മുഖ്യമന്ത്രി,വനമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കൃഷി വകുപ്പ്മന്ത്രി,വയനാട് എംപി, കളക്ടർ എന്നിവർക്ക് 100 കണക്കിന് ഒപ്പു ശേഖരിച്ച് മെമ്മോറാണ്ടം നൽകുക ഉണ്ടായി.
ഇതിന്റെ ഉദ്ഘാടനം കാപ്പം കൊല്ലി സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജെറാൾഡ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ മദർ സുപ്പീരിയർ sr.ഷേർലി,സാമൂഹിക ശുശ്രൂഷ സമിതി കോർഡിനേറ്റർ സൗമ്യ സാബു, ശ്രീ ബാബു തോമസ് സമിതി അംഗങ്ങളായ വേറോനിക ടീച്ചർ, ബേബി കടവൻ ഇടവകാഗംങ്ങൾ ആയ മറ്റു പ്രതിനിധികളും ഇതിൽ പങ്കെടുക്കുകയുണ്ടായി.
കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിച്ചവരാണ് ഈ ഗ്രാമങ്ങളിൽ ഉള്ള മിക്ക കുടുംബങ്ങളും. എന്നാൽ വന്യമൃഗ ശല്ല്യത്തിൽ കൃഷിപ്പാടെ ഉപേക്ഷിക്കേണ്ട ഒരു സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് പ്രസ്തുത പ്രശ്നത്തിന് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ ഇടപെടലുകൾ വേണം. കൃഷിയും വനഭൂമിയും വേർതിരിച്ച് വൈദ്യുതി വേലി സ്ഥാപിക്കുക കുരങ്ങ്, മലയണ്ണാൻ പോലുള്ളവയെ കൂട് വെച്ച് പിടികൂടി ഉൾവനത്തിൽ വിടുക. കൃഷിക്കാർക്ക് അർഹമായ നഷ്ടപരിഹാരം കൊടുക്കുക പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയവയാണ് ഇടവക സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഈ ഭീമ ഹർജിയുടെ ഉദ്ദേശലക്ഷ്യങ്ങൾ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *