Breaking
Mon. Aug 3rd, 2026

മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി എസ് കെ എസ് എസ് എഫ് വിഖായ: ജില്ലാ സംഗമം സമാപിച്ചു

കല്‍പ്പറ്റ: മഴക്കാല കെടുതികള്‍ക്ക് മുന്നോടിയായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ വിലയിരുത്തിവിഖായാ വയനാട് ജില്ലാ സംഗമം സമാപിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം ഇടപെടുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സജ്ജീകരണം, രക്ഷാസാമഗ്രികളുടെ ലഭ്യത, ദുരന്തനിവാരണ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.പ്രകൃതിദുരന്തങ്ങള്‍
ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സമൂഹത്തോടൊപ്പം നിന്നുകൊണ്ട് സമയോചിതവും ഫലപ്രദവുമായി സേവനങ്ങള്‍ ഉറപ്പാക്കാന്‍ വിഖായ പ്രവര്‍ത്തകര്‍ സദാ സജ്ജരാകണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തു.

വിഖായാ ജില്ലാ സംഗമം എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി ഉത്ഘാടനം ചെയ്തു.അബ്ദുല്‍ ലതീഫ് വാഫി തരുവണ സെഷന് നേതൃത്വം നല്‍കി.ഷിഹാബ് മാസ്റ്റര്‍ റിപ്പണ്‍,സ്വാദിഖുല്‍ ആമീന്‍ ഫൈസി , നൗഷാദ് കാരാട്ട്,ഫൈസല്‍ മുട്ടില്‍,ഇബ്രാഹീം തരുവണ , ജാഫര്‍ മില്ലുമുക്ക്, മുജീബ് അഞ്ചുകുന്ന്,
തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *