ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽHRCPC മുൻവർഷങ്ങളിലേതുപോലെ ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ പഠനത്തിൽ പികവുപുഴർത്തുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു.HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിതരണ പരിപാടി മാനന്തവാടി നഗരസഭാ ചെയർമാൻ ശ്രീ. ജേക്കബ്‌സെബാസ്റ്റ്യൻ മാസ്റ്റർ’ വിതരണോദ്ഘാടനം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ Pv S മൂസക്ക , പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ശ്രീജ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.HRCPC ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് സഫിയ K നന്ദിയും പറഞ്ഞു. HR CPC യുടെ ജില്ലാ – സംസ്ഥാന ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
