കല്‍പ്പറ്റ: സംസ്ഥാന ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും നിര്‍ദേശപ്രകാരം വയനാട് ജില്ലയില്‍ ‘മിഷന്‍ ക്ലീന്‍ കേരള’ പരിശോധനകള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ജില്ലയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, റസ്‌റ്റോറന്റുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയിലൂടെയുള്ള രോഗവ്യാപന സാധ്യത തടയുകയാണ് ഈ പ്രത്യേക പരിശോധനയുടെ ലക്ഷ്യം.
മേയ് 28 മുതല്‍ ഇതുവരെ ജില്ലയിലുടനീളം 257 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂര്‍ത്തിയാക്കി.ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ 08 സ്ഥാപനങ്ങള്‍ക്ക് പോരായ്മകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 34 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നല്‍കി. 37 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു.ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന 07 സ്ഥാപനങ്ങളിലെ ഷവര്‍മ നിര്‍മാണവും വില്‍പ്പനയും ഉടന്‍ നിര്‍ത്തിവെക്കാന്‍ വയനാട് അസിസ്റ്റന്റ് കമ്മീഷണറും ഡെസിഗ്‌നേറ്റഡ് ഓഫീസറുമായ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
വയനാട്ടില്‍ ‘മിഷന്‍ ക്ലീന്‍ കേരള’ പരിശോധന ശക്തം; 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 7 ഇടങ്ങളില്‍ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു
