Breaking
Wed. Jun 3rd, 2026

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റിവെച്ചു: ബസ് ഉടമകള്‍

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റി വെച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവും ഉണ്ടായതോടെയാണ് ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികളുടെ യാത്രക്കുലി വര്‍ദ്ധിപ്പിച്ചതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വയനാട് ആര്‍ടിഒ യുടെ സാന്നിധ്യത്തില്‍ ഇന്ന് കലക്ട്രേറ്റില്‍ വെച്ച് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെയും ബസ്സ് ഉടമകളുടെയും സംയുക്തയോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജൂണ്‍12 ന് വീണ്ടും യോഗം നടത്തി വര്‍ദ്ധനവ് തീരുമാനിക്കാം എന്ന ധാരണയുണ്ടാക്കിയതായും, അതുവരെ പഴയ നിരക്കില്‍ തന്നെ തല്‍ക്കാലം തുടരാന്‍ തീരുമാനിച്ചതായും സംഘടനാ നേതൃത്വം പറഞ്ഞു.

ബസ്സ് ഉടമകളുടെ സംഘടനയായ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഹരിദാസ്,രാംജിത്ത്‌റാം,രാജശേഖരന്‍,നജ്മുദ്ദീന്‍ കെസികെ, മാത്യു സി എ കരിം, ജോര്‍ജ്ജ് പുല്‍പ്പാറ എന്നിവരും വിദ്യാര്‍ഥി യുണിയന് വേണ്ടി ആദര്‍ശ് (എസ് എഫ് ഐ), മുബഷിര്‍ (എം എസ് എഫ്) അസ്ലം (കെ.എസ്.യു), അതുല്‍ദാസ് (എബവിപി) എന്നിവരും പങ്കെടുത്തു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *