Breaking
Tue. Jul 21st, 2026

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: മാനന്തവാടിയില്‍ ഗതാഗത തിരക്കൊഴിവാക്കാന്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്നു

മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തില്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്നു. മൈസൂര്‍ റോഡ് ഭാഗത്ത് സെന്റ് പാട്രിക് സ്‌കൂളിന് മുന്‍വശം മുതല്‍ ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷന്‍ വരെയും തലശ്ശേരി റോഡ് ഭാഗത്ത് എരുമത്തെരുവ് ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ കണിയാരം പള്ളിയുടെ മുന്‍വശം വരെയും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ ട്രാഫിക് പോലീസിനെ നിയോഗിക്കുവാനും തീരുമാനിച്ചു. നഗരത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ഉത്സവവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങളെ ബൈപ്പാസ് റോഡുകള്‍ പരമാവധി ഉപയോഗിപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), പി വി ജോര്‍ജ്ജ് (ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ), പി വി എസ് മൂസ്സ (ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ), കൗണ്‍സിലര്‍മാരായ വി യു ജോയി, പി കെ ഹംസ, കിഷോര്‍ പി ജി (എം വി ഐ), അബ്ദുള്‍ റഷീദ് ( ഡെപ്യൂട്ടി തഹസില്‍ദാര്‍), നിത്യമോള്‍, ഗ്രീഷ്മ ബാലന്‍ (പി ഡബ്ല്യുഡി), സാജു കെ എം(സബ് ഇന്‍സ്‌പെക്ടര്‍ മാനന്തവാടി) ,സെബാസ്റ്റ്യന്‍ എം റ്റി( എ എസ് ഐ ട്രാഫിക് യൂണിറ്റ്) തുടങ്ങിയവരും വിവിധ വ്യാപാരി വ്യാവസായ ട്രേഡ് യൂണിയന്‍ നേതാക്കളായ ജോണ്‍സണ്‍ ജോണ്‍, കെ പി ശ്രീധരന്‍, സിനു പി ബി, സന്തോഷ് ജി നായര്‍, സജീവന്‍, നഗരസഭ അസി.സെക്രട്ടറി. രമ്യ എ എസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *