Breaking
Tue. Oct 27th, 2026

‘പുറത്ത് പരിക്കുകളില്ല, കഴുത്തിന് നീർക്കെട്ട്’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

2026 ഒക്ടോബർ 27 ചൊവ്വ

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ‍ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ അംഗങ്ങളായ ഡോക്ടർമാരിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചത്. സ്ഥലംമാറിപ്പോയ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ടും മൊഴിയെടുത്തു.

പരിശോധനയിൽ പുറത്തുകാണത്തക്ക വിധത്തിലുള്ള പരിക്കുകളൊന്നും വീണ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എങ്കിലും കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയിലും കണ്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് കൂടുതൽ പരിശോധനകൾ നടത്തിയത്. തുടർന്ന് വീട്ടിൽ പോകണമെന്ന് വീണ ജോർജ് തന്നെ ആവശ്യപ്പെട്ടതിനാലാണ് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നും ഡോക്ടർമാർ മൊഴി നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *