Breaking
Mon. Jun 1st, 2026

മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം

എടപ്പെട്ടി: മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തകവിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉദ്‌ഘാടനം ചെയ്തു. യൂണിഫോം വിതരണം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു എസ് മുഹമ്മദ് ഷജീദ് ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻ്ററി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ആദരിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആൻ്റണി, ഷീബ വേണുഗോപാൽ , കെ പി പ്രദീശൻ, എം എച്ച് ഹഫീസ് റഹ്‌മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *