Breaking
Mon. Jun 1st, 2026

വിമുക്തി മിഷൻ ബോധവൽക്കരണ ബ്രോഷർ പ്രകാശനം ചെയ്തു

കൽപറ്റ: വിദ്യാലയ കേന്ദ്രീകൃത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ തയ്യാറാക്കിയ ബോധവൽക്കരണ ബ്രോഷറിന്റെ ജില്ലാതല വിതരണോദ്ഘാടനം കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ, സൗജന്യ കൗൺസലിങ് സംവിധാനങ്ങൾ, ഡീ-അഡിക്ഷൻ സെന്ററുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയതാണ് ബ്രോഷർ.
കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എ.യു. ഹരിലാലിന് ആദ്യപ്രതി നൽകി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ വിപത്തുകളിൽ നിന്ന് വിദ്യാർഥികളെ കാത്തുസൂക്ഷിക്കാൻ കൃത്യമായ ബോധവൽക്കരണവും നിരന്തരമായ ജാഗ്രതയും ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“ജീവിതമാണ് ലഹരി” എന്ന പ്രധാന സന്ദേശം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചടങ്ങിൽ നൽകി.ലഹരിയുടെ കെണിയിൽ പെടാതെ, ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലഹരിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കാളികളാകണമെന്നും ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.സ്കൂൾ അധ്യാപകരും എക്സൈസ് ഉദ്യോഗസ്ഥരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *