Breaking
Mon. Jun 1st, 2026

പൂഴിത്തോട് റോഡ്: കര്‍മസമിതി പ്രതിനിധികള്‍ ഉഷ വിജയന്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി

മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ജനകീയ കര്‍മസമിതി പ്രതിനിധികള്‍ ഉഷ വിജയന്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. യു.സി. ഹുസൈന്‍, സാജന്‍ തുണ്ടിയില്‍, ബെന്നി കുറുമണി, മമ്മൂട്ടി കാഞ്ഞായി എന്നിവരടങ്ങുന്ന സംഘമാണ് എംഎല്‍എയെ കണ്ടത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത എംഎല്‍എയെ ബോധ്യപ്പെടുത്തിയതായി കര്‍മ സമിതി പ്രതിനിധികള്‍ പറഞ്ഞു. റോഡ് വിഷയത്തില്‍ കര്‍മ സമിതി ഭാരവാഹികള്‍ നേരത്തേ കൃഷി മന്ത്രി ടി. സിദ്ദിഖുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും നേരില്‍ക്കണ്ട് റോഡിനുവേണ്ടി സമ്മര്‍ദം ചെലുത്താനാണ് കര്‍മ സമിതി തീരുമാനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *