Breaking
Fri. Oct 16th, 2026

ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറേയും, രോഗിയുടെ സഹോദരനേയും മര്‍ദിച്ചതായി പരാതി

വെങ്ങപ്പള്ളി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറേയും, രോഗിയുടെ സഹോദരനേയും മര്‍ദിച്ചതായി പരാതി. ഡ്രൈവര്‍ കോറോം സ്വദേശി ലത്തീഫിനും, രോഗിയുടെ സഹോദരന്‍ നഫ്‌സീറിനുമാണ് മര്‍ദനമേറ്റത്.കോറോത്ത് നടന്ന വാഹനാപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ പതിനെട്ടുകാരനേയും കൊണ്ട് കോറോത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും, മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ് .വെങ്ങപ്പള്ളി ഭാഗത്ത് എത്തിയപ്പോള്‍ ആംബുലന്‍സിന് മുന്നിലേക്ക് കാര്‍ കയറ്റിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി. സമീപത്തെ റിസോര്‍ട്ടില്‍ താമസിക്കാനായെത്തിയ കോഴിക്കോട് സ്വദേശികളാണ് കാര്‍ യാത്രികരെന്നും, ഇവര്‍ മദ്യലഹരിയില്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ലത്തീഫ് പറഞ്ഞു. ആംബുലന്‍സിന്റെ മുന്നില്‍ കയറി നിന്ന് ആക്രോശിച്ചു കൊണ്ടാണ് മര്‍ദനമെന്നും ലത്തീഫ് പറഞ്ഞു. തുടര്‍ന്ന് പോലീസെത്തിയാണ് ആംബുലന്‍സ് പറഞ്ഞു വിട്ടത്. സംഭവത്തില്‍ അക്രമി സംഘത്തെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *