Breaking
Sun. May 24th, 2026

എം. ഡി. എം. എ യുമായി യുവാവ് പിടിയിൽ

മീനങ്ങാടി : മുട്ടിൽ അമ്പുകുത്തി മേപ്പള്ളിൽ വീട്ടിൽ എം. പി സജീറി(36)നെയാണ് മീനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 07.05.2025 വൈകീട്ടോടെ മീനങ്ങാടി 53 എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനക്കിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധന നടത്തിയതിൽ പാന്റിന്റെ പോക്കറ്റിൽ ട്രാൻസ്പറന്റ് കവറിൽ പൊതിഞ്ഞ നിലയിൽ 0.76 ഗ്രാം കണ്ടെടുക്കുകയായിരുന്നു. ഇയാൾ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. ഇയാൾ സഞ്ചരിച്ച കെ.എൽ 12 ജി 9715 നമ്പർ മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി കെ അബ്ദുൾ റസാക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *