താമരശ്ശേരി : വയനാട് ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ചുരത്തെ പൂർണ്ണമായും നിശ്ചലമാക്കിയത്.
നിലവിൽ ചുരത്തിന്റെ ഒന്നാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്.മണിക്കൂറുകളോളമാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
