പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അനിൽകുമാർ,കിരൺ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായിവരുടെ എണ്ണം 7 ആയി. ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്.
പ്രതികൾ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേർന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേൽപ്പിച്ചു. കാർ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികളെ തടയാൻ ശ്രമിച്ച പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയെല്ലാം എഫ്‌ഐആറിൽ പരാമർശമുണ്ട്.
