Breaking
Wed. May 27th, 2026

വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളെ അനുമോദിച്ചു

മാനന്തവാടി: നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ വോട്ടർമാർക്ക് നന്ദി പറയുന്ന രണ്ട് ദിവസത്തെ പര്യടനം സമാപിച്ചു.173 നമ്പർ വാരാമ്പറ്റ ബൂത്തിൽ ആകാശവിസ്മയം തീർത്ത വെടിക്കെട്ടോടെ എം.എൽ.എ യെ സ്വീകരിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നൽക്കിയത് വെള്ളമുണ്ട പഞ്ചായത്താണ്. അതിന് നേതൃത്വം നൽക്കിയ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എ.മോയി, ജന: കൺവീനർ ഷാജി ജേക്കബ്, ട്രഷറർ ടി.കെ.മമ്മൂട്ടി എന്നിവരെ ഉഷ വിജയൻ എം.എൽ.എ ഷാൾ അണിയിച്ച് തൻ്റെ നന്ദി രേഖപ്പെടുത്തി. എക്കാലത്തും യു.ഡി.എഫി ൻ്റെ സഹയാത്രികനായ കൊച്ചാറ ശംഭുവിനെ ചടങ്ങിൽ വച്ച് എം.എൽ.എ ആദരിച്ചു.
വാരാമ്പറ്റ ബൂത്ത് ചെയർമാൻ പി.ഒ.നാസർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി.പ്രദീപൻ മാസ്റ്റർ, നിയോ: മണ്ഡലം കൺവീനർ അഡ്വ.എൻ.കെ.വർഗീസ്, അഡ്വ.എം.വേണുഗോപാൽ, ഏ.എം. നിശാന്ത്, പി.ഏ.അബ്ദുൾ ഗഫൂർ, കെ.സി.സുധാകരൻ, പി.ഉസ്മാൻ ,സിറാജ്കമ്പ , ഏ.സുനീറ, ശ്രുതി സജീവൻ, കെ.എൻ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബൂത്ത് കൺവീനർ ശ്രീജിത്ത്
ബി.കെ. സ്വാഗതവും സി.കെ.സുബൈർ നന്ദിയും പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *