Breaking
Mon. May 25th, 2026

മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു

പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന് ബിജു എം. കെ. മത്തോക്കിൽ സമ്മേളന പ്രതിനിധികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. ഇടവകകളുടെ ഭാവി പ്രവർത്തനങ്ങൾക്കും ആത്മീയ ഉണർവിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ക്ലാസ്സുകൾ. വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ ഭദ്രാസന ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട് നന്ദി പ്രകാശനം നിർവഹിച്ചു.
ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ പള്ളികളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, പള്ളി മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഓഡിറ്റേഴ്സ്, ഭക്ത സംഘടന ഭദ്രാസന ഭാരവാഹികൾ, ജെയ്ക്സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങി നിരവധി പേർ ഈ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു. ഭദ്രാസനത്തിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *