Breaking
Thu. Jul 9th, 2026

വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു

കല്‍പ്പറ്റ: ജില്ലയിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഓള്‍ഡ് വയനാട് വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല ഫുട്‌ബോള്‍ താരം കെ. സഹീര്‍ അലി അധ്യക്ഷത വഹിച്ചു.
കോയ, ഉമ്മര്‍ അലി, രഘുനന്ദന്‍, ഉസ്മാന്‍, രാജന്‍, പോക്കു, ചെറിയാന്‍ വര്‍ഗീസ്, ക്ലൈഡ് റോസ്, രാജന്‍, അഹമ്മദ്, പോക്കര്‍ കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. പപ്പന്‍ പിണങ്ങോട് സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ സൗഹൃദ വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരം നടത്തി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *