Breaking
Wed. Aug 26th, 2026

ഞങ്ങളെയും കേള്‍ക്കണം’; കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഫ്രീ യാത്ര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം :

സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.നികുതി, പെർമിറ്റ് ഫീസുകളില്‍ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും.

സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.ജൂണ്‍ 15 മുതല്‍ ആണ് സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേള്‍ക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *