Breaking
Mon. May 25th, 2026

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; സ്ഥാപനത്തിന് 25,000 രൂപ പിഴ

പൊഴുതന: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്ത സ്ഥാപനത്തിന് എതിരെ കര്‍ശന നടപടിയുമായി പൊഴുതന ഗ്രാമപഞ്ചായത്ത്. അച്ചൂര്‍ ടീ മ്യൂസിയത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാണാസുര അമ്യൂസ്‌മെന്റ് ആന്‍ഡ് അഡ്വഞ്ചര്‍ സോണിനാണ് പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തിയത്.ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്തതിനാണ് നടപടി. പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍ ആണ് പിഴ ഉത്തരവിട്ടത്.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികളെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിനോജ് പി.ടി (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊഴുതന ഗ്രാമപഞ്ചായത്ത്),അബ്ദുല്‍ ഷുക്കൂര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊഴുതന എഫ്.എച്ച്.സി) എന്നിവരും പങ്കെടുത്തു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *