Breaking
Thu. Jul 9th, 2026

വെള്ളാര്‍മലയിലെ ഉണ്ണിമാഷ് വന്നു, സമ്മാനം തന്നു, കെട്ടിപ്പിടിച്ച് കരഞ്ഞു’; വൈകാരിക കുറിപ്പുമായി കെ രാജന്‍.

വയനാട് വെള്ളാര്‍മല സ്‌കൂളിലെ ഉണ്ണിമാഷും കുടുംബവും മുന്‍ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് കെ രാജനെ സന്ദര്‍ശിക്കാനെത്തിയത്. കെ രാജന്‍ തന്നെയാണ് സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. വൈകാരികമായ നിമിഷമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനില്‍ വരുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു. വെള്ളാര്‍മല സ്‌കൂളിലെ കൂട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത്. തൃശൂരില്‍ ഒന്ന് കാണാന്‍ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. വന്ദേഭാരതില്‍ തൃശൂരിലേക്കുള്ള യാത്രയില്‍ ആണെന്ന് പറഞ്ഞു.

എട്ട് മണി കഴിയുന്നതോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താമെന്നും പറഞ്ഞു. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കാമെന്നായി ഉണ്ണി മാഷ്. അമ്പലപ്പുഴയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉണ്ണിമാഷും കുടുംബവും. ഞാന്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ണിമാഷും കുടുംബവും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടപ്പോള്‍ സന്തോഷത്തോടെ വന്ന് വെള്ളാര്‍മല സ്‌കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് പറഞ്ഞു.

ഞാന്‍ അത്ഭുതപ്പെട്ടുപോയി. മാഷ് സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം സന്തോഷപൂര്‍വ്വം എനിക്ക് കൈമാറി. കൈമാറി എന്നു മാത്രമല്ല അതിനു ശേഷം കെട്ടിപിടിച്ച് ഉണ്ണിമാഷ് കരഞ്ഞു . പിന്തുണക്കും സ്‌നേഹത്തിനുമൊക്കെ നന്ദി രേഖപ്പെടുത്തി. വളരെ വികാരനിര്‍ഭരമായി മാറിയ നിമിഷമായിരുന്നു അത് . വെള്ളാര്‍മല സ്‌കൂളിന്റേയും കുട്ടികളുടേയും ഉയര്‍ച്ചക്ക് വേണ്ടി ചെയ്ത സഹായങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞാണ് മാഷ് കരഞ്ഞത്. വെള്ളാര്‍മല സ്‌കൂളില്‍ നൂറു ശതമാനം വിജയം നേടിയപ്പോള്‍ അവരെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. വെള്ളാര്‍മലയിലേയും ചൂരല്‍ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുളത് വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *