Breaking
Wed. Aug 26th, 2026

ലോക രക്താതിമര്‍ദ്ദ ദിനം: ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്താതിമര്‍ദ്ദ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ റൗണ്ട് ഹാളില്‍ ജീവനക്കാര്‍ക്കായി ജില്ലാതല ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സമ്മര്‍ദ്ദം, പഞ്ചസാരയുടെ അളവ്, ബോഡി മാസ്സ് ഇന്‍ഡക്‌സ് എന്നിവ പരിശോധിക്കുകയും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായുള്ള ജീവിതചര്യ കൗണ്‍സ് ലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, മുണ്ടേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഷെരീഫ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, കല്‍പറ്റ ജനറല്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണ എങ്കിലും രക്ത പരിശോധന നടത്തി രക്താതി മര്‍ദ്ദം എന്ന നിശബ്ദ കൊലയാളിയില്‍ നിന്നും ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ സമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ എന്നിവ വഴിയാണ് ജില്ലയിലുടനീളം പരിശോധന ക്യാമ്പുകള്‍ നടത്തുക. പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ വില്ലേജ് ഓഫീസ്, സോണല്‍ ലാന്‍ഡ് ബോര്‍ഡ് ഓഫീസ്, നടവയല്‍ ട്രഷറി, കെ എസ് ഇ ബി കമ്പളക്കാട്, കമ്പളക്കാട് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ എന്‍ സി ഡി സ്‌ക്രീനിംഗ് നടത്തി

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *