Breaking
Thu. Jul 9th, 2026

ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു.

പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ്‌ പുലി പിടിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ്‌ കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. എന്നാൽ കൂടിന് പുറത്തേക്ക് കൊണ്ടുപോവാൻ സാധിച്ചില്ല.

വിവരമറിഞ്ഞ് തോട്ടാമൂല ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, എന്നാൽ തുടർനടപടികളിലേക്ക് കടക്കാൻ തങ്ങൾക്ക് ആകില്ലെന്നും സംഭവസ്ഥലം മേപ്പാടി റേഞ്ചിന് കീഴിൽ ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശം പോലും കിലോമീറ്ററുകൾക്ക് അപ്പുറം കിടക്കുന്ന മേപ്പാടി റേഞ്ച്ന് കീഴിലാക്കിയത് ജനങ്ങളോടുള്ള നീതിനിഷേധം ആണെന്ന് നാട്ടുകാർ പ്രതികരിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *