Breaking
Thu. Jul 9th, 2026

കോട്ടത്തറ വാളലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൽപറ്റ: കോട്ടത്തറ വാളലിൽ ജീപ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. വൈത്തിരി താലൂക്ക്ലീ ഗൽ മെട്രോളജി ഓഫിസർ വാളൽ സ്വദേശി മാക്കോട്ടുമ്മൽ ഫിറോസ്
(43) ആണ് മരിച്ചത്. ഇന്നു പുലർച്ചയോടെ ആയിരുന്നു അപകടം.

വാളൽ വെച്ചാണ് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ഫിറോസിന്റെ ഭാര്യ ജസ്‌ന, മകൾ അൻസിയ, മകൻ അഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *