Breaking
Tue. Aug 25th, 2026

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി


വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നുമാണ് വിശദീകരണം. യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത് എന്ന് കൂടി പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിദേശയാത്രയ്ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഈ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നത്. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം എക്‌സില്‍ കുറിക്കുകയായിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഇത്തരത്തില്‍ വാര്‍ത്ത തള്ളുന്നത് അപൂര്‍വമാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *