Breaking
Thu. Oct 8th, 2026

വിമന്‍ ഇന്ത്യാ മുവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ടീന്‍ ഇഗ്‌നൈറ്റ് ‘ നടത്തി

വിമന്‍ ഇന്ത്യാ മുവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനത്തോടുള്ള താല്‍പ്പര്യം ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ, മാനന്തവാടി വ്യാപാരഭവനില്‍ വച്ച് ‘ടീന്‍ ഇഗ്‌നൈറ്റ് എന്ന പേരില്‍ പ്രോഗ്രാം നടത്തി.

വിമന്‍ ഇന്ത്യാ മുവ്‌മെന്റ് ജില്ലാ ട്രഷറര്‍ സല്‍മ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മുസവ്വിർ പാനൂര്‍ ക്ലാസ്സ് എടുത്തു.

മണ്ഡലം പ്രസിഡന്റ് ഖദീജ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുമയ്യ സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി നാസിറ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ലൈല, കമ്മിറ്റി അംഗങ്ങളായ സുമയ്യ, ഉമ്മു കുൽസു എന്നിവർ സംബന്ധിച്ചു.

8-ാം ക്ലാസ് മുതല്‍ +2 വരെയുള്ള 80 ഓളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *