Breaking
Mon. May 25th, 2026

‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍

മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്. കല്‍പ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല. ഇതൊരു ഭീഷണിയല്ല. ഞങ്ങള്‍ക്ക് മതിയായി, ജയിക്കാന്‍ വേണ്ടി വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, ഇനി നിങ്ങള്‍ ഇവിടെ നിന്നും ജയിക്കില്ല എന്നെല്ലാമാണ് നോട്ടീസില്‍ പറയുന്നത്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ കല്‍പ്പറ്റയില്‍ ആകും മത്സരിക്കുക എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *