Breaking
Mon. May 25th, 2026

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തി.സർക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്നും സിപിഐഎം ക്രോസ് വോട്ട് ചെയ്തെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണ് ആരോപണമുണ്ടായത്. സർക്കാർ നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻറെ പ്രസ്താവനകൾ തിരിച്ചടിയായെന്നും വിമർശനം ഉണ്ടായി . മുന്നണി മാറ്റ ചർച്ചയിൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എതിരെ വിമർശനം ഉയർന്നു.

തോൽവിയെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളാണ് നടന്നത്. പാർട്ടി മത്സരിച്ച എല്ലാ മേഖലയിൽ നിന്നും നേതാക്കളെത്തിയിരുന്നു. ഇവിടെയെല്ലാം സിപിഐഎം പ്രവർത്തകരുടെ വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ക്രോസ് വോട്ടിംഗ് നെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിക്കാനും ആണ് തീരുമാനം. സർക്കാരിൻറെ വികസനം കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ സാധിച്ചില്ലെന്ന വിമർശനവും ഉയർന്നു.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ റോഷി അഗസ്റ്റിനെതിരെയും പ്രമോദ് നാരായണനെതിരയും വിമർശനം ഉയർന്നു. തുടരും പോസ്റ്റിട്ടത് തിരിച്ചടി ആയെന്നായിരുന്നു വിമർശനം . ജോസഫ് വിഭാഗം യുഡിഎഫ് തരംഗത്തിൽ വിജയിച്ചതാണെന്നും ഇവരുടെ ക്ഷണം പരിഹാസത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *