Breaking
Thu. Jul 9th, 2026

പാറമ്മൽ നിഷാദിന്റെ അനുസ്മരണാർത്ഥം രണ്ടര ലക്ഷം രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

കമ്പളക്കാട്: കമ്പളക്കാട് പച്ചക്കറി വ്യാപാരി ബാവക്കയുടെ മകൻ നിഷാദ് പാറമ്മൽ ൻ്റെ ഓർമ്മയ്ക്കായി കോളേജിൽ കൂടെ പഠിക്കുന്ന സഹപാഠികൾ സ്വരൂപിച്ച രണ്ടര ലക്ഷം രൂപയുടെ പാലിയേറ്റീവ് എക്യുമെൻ്റ്സ് സ്നേഹ പാലിയേറ്റീവ് കെയറിന് കൈമാറി
കോളേജ് സഹപാഠികൾ ഒരാഴ്ച കാലം കൊണ്ട് സ്വരൂപിച്ച രണ്ടരലക്ഷം രൂപ കൊണ്ട് ഓക്സിജൻ കോൺസെൻട്രേറ്റർ മൂന്നെണ്ണം ബൈപ്പാപ്പ് മെഷീൻ മൂന്നെണ്ണം ഫോൾഡിങ് കട്ടിൽ മൂന്നെണ്ണം തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങൾ കമ്പളക്കാട് സ്നേഹ പാലിയേറ്റീവ് ക്ലിനിക്കിന് നിഷാദ് പാറമ്മൽ ൻ്റെ ഓർമ്മക്കായി നൽകി
പാലിയേറ്റീവ് ഉപകരണങ്ങൾ സ്വരൂപിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികളുടെ രക്ഷിതാവ് കെ സി അബ്ദുൽ സലീം പാറമ്മൽ നിഷാദിന്റെ പിതാവ് പാറമ്മൽ ബാവക്ക് കൈമാറുകയും ബാവക്ക ഉപകരണങ്ങൾ സ്നേഹപാലിയേറ്റീവ് ന് നൽകുകയും പാലിയേറ്റീവ് പ്രസിഡണ്ട് P മൊയ്തുട്ടി മാഷ് , Dr അംബി ചിറയിൽ എന്നിവർ ഏറ്റുവാങ്ങി
ചടങ്ങിൽ
ബാവക്ക പാറമ്മൽ, കെ സി അബ്ദുൽ സലീം, KVVES യുണിറ്റ് വൈസ് പ്രസി. വിനോദ് വാവാച്ചി, EC ഉസ്മാൻ, EK അശോകൻ, MK ഉഷാദേവി ടീച്ചർ, KV ആനി ടീച്ചർ, ശശിധരൻ, പ്രകാശൻ, മുഹമ്മദ് കുട്ടി, അബൂബക്കർ, സനിത പ്രകാശ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു
ഷമീർ സുൽത്താൻ സ്വാഗതവും പി മൊയ്തുട്ടി മാഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *